കാരുണ്യതീരത്ത് അവര്‍ ഒത്തുചേര്‍ന്നു: പ്രിയഗുരുവിനെ കാണാന്‍

0
1763
മര്‍കസില്‍ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിപാടിക്ക് എത്തിയവരുമായി സംവദിക്കുന്നു
SHARE THE NEWS

കാരന്തൂര്‍: ശാരീരീരിക മാനസിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോഴും മര്‍കസ് നല്‍കുന്ന സ്‌നേഹവും സഹായവും കൊണ്ട് പുതിയ ലോകങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആവേശം കാണിക്കുന്ന ഇരുനൂറ് പേര്‍ മര്‍കസില്‍ സംഗമിച്ചു, തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിനെ കാണാന്‍. വ്യത്യസ്തമായ തങ്ങളുടെ കഴിവുകള്‍ ഉസ്താദിന് മുമ്പില്‍ വരച്ചു കാണിക്കാന്‍, അവിടത്തെ പ്രാര്‍ത്ഥനകളില്‍ പങ്കാളികളായി നിര്‍വൃതിയടയാന്‍.

മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥി സംഗമം പാട്ടും വരകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. കൊടുവള്ളി മണ്ണില്‍ക്കടവിലെ മുഹമ്മദ് സാലിമിന്റെ പാട്ട് സദസ്സ് ഹര്‍ഷാരവത്തോടെയാണ് ഏറ്റെടുത്തത്. ‘കരുണക്കടലാണുസ്താദ്; ഞങ്ങള്‍ക്ക് നിറയെ സ്‌നേഹമാണ’ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ സ്വരമാധുരി പ്രകടിപ്പിക്കാന്‍ സാലിമിന് വലിയ ആഗ്രഹമാണ്. ഉസ്താദിന്റെ സാന്നിധ്യത്തില്‍ അത് സാധിച്ചതില്‍ നിറഞ്ഞ സന്തോഷവും മുഖത്ത് പ്രകടമായിരുന്നു.

അന്ധതകാരണം വര്‍ണങ്ങള്‍ കാണാനായില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിസ് ഷബീര്‍ അലിയുടെ ഖുര്‍ആന്‍ പറയണത്തോടെയാണ് പരിപാടി ആരംഭിച്ചത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ‘ചെറിയ ദുഃഖങ്ങളും വലിയ സന്തോഷങ്ങളുമായി മനുഷ്യജീവിതം ദൈവാനുഗ്രഹമാണ്. പാട്ടും വരകളും പഠനവും ഒക്കെയായി നിങ്ങളുടെ ജീവിതം സദാ ആഹ്ലാദഭരിതമാവണം’ ഉസ്താദിന്റെ പ്രസംഗം അവര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കു മര്‍കസ് നല്‍കിയ ഒരു കോടി രൂപ സഹായവും കാന്തപുരം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറി.
മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ആര്‍.സി.എഫ്.ഐ ജോയിന്റ് ഡയറക്ടര്‍ റശീദ് പുന്നശ്ശേരി, മുഹമ്മദലി സഖാഫി വള്ളിയാട്, സി .പി സിറാജ് സഖാഫി, മുസ്തഫ വാഴക്കാട് പ്രസംഗിച്ചു.


SHARE THE NEWS