മർകസ് 43-ാം വാർഷികം; തൃശൂർ ജില്ലാ നേതൃസംഗമം പ്രൗഢമായി

0
226
SHARE THE NEWS

തൃശ്ശൂർ: മർകസ് നാല്പത്തി മൂന്നാം വാർഷിക സമ്മേളനത്തിന് ഭാഗമായി തൃശ്ശൂർ ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് , എസ്എസ്എഫ്, എസ് എസ് എം, എസ്.ജെ.എം സംഘടനകളുടെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ കോൺഫറൻസ് സമസ്ത കേന്ദ്ര മുശാവറാംഗം പി.എസ്.കെ മൊയ്‌തു ബാഖവി മാടവന ഉദ്ഘാടനംചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി കൾച്ചറൽ സെൻറർ പൂർത്തീകരണത്തിന് ആവശ്യമായി യൂണിറ്റുകൾ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ മർകസ് ഫണ്ട് എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും കർമ്മരംഗത്ത് ഇറങ്ങാൻ കോൺഫ്രൻസ് ആഹ്വാനം ചെയ്തു. സമ്മേളന സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മൂത്തന്നൂർ, സമസ്ത കേന്ദ്ര മുശാവറാംഗം താഴപ്ര മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രെട്ടറി അഡ്വ. പി യു അലി, എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശിഹാബ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിൽ ഒൻപത് സോണുകളിലും സോൺ തല സംഗമങ്ങൾക്ക് ഇന്ന് ചാവക്കാട് തുടക്കംകുറിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ജില്ലയിലെ ഒമ്പത് സോണുകളിലെയും സംഗമങ്ങൾ പൂർത്തിയാവും. വിശുദ്ധ മാസം അവസാനിക്കുന്നതിനു മുമ്പായി യൂണിറ്റുകൾ ടാർജറ്റ് പൂർത്തീകരിച്ച് കാന്തപുരം ഉസ്താദിന് നേരിട്ട് കൈമാറും. എം അബ്ദുൽഗഫൂർ,എസ് എം.കെ മഖ്ദൂമി, ഡോ. അബ്ദുൽ റസാഖ് അസ്‌ഹരി തുടങ്ങിയവർ ആശംസകൾ നേർന്നു.
എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഷമീർ എറിയാട് സ്വഗതവും അക്ബർ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.

പദ്ധതിയുടെ വിജയത്തിന് മോണിറ്ററിങ് സമിതി രൂപീകരിച്ചു. തായപ്ര മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ (രക്ഷധികാരി) സയ്യിദ് ഫസൽ തങ്ങൾ (ചെയർമാൻ) ഷമീർ എറിയാട് (ജനറൽ കൺവീനർ) അംഗങ്ങൾ : പി എസ് കെ മൊയ്‌ദു ബാഖവി, Advഅഡ്വ, പി.യു അലി, എം. എം. ഇബ്രാഹിം എരുമപ്പെട്ടി, ഡോ .അബ്ദുൽ റസാഖ് അസ്‌ഹരി , കെ. ബി. ബഷീർ കൂർക്കേഞ്ചേരി, ശിഹാബ് സഖാഫി, ഷെനീബ് മുല്ലക്കര, അബ്ദുൽ ഗഫൂർ മൂന്നു പീടിക, എസ്.എം.കെ മഹ്‌മൂദി എന്നിവർ അടങ്ങുന്ന സജീവ സമിതി രൂപീകരിച്ചു.


SHARE THE NEWS