ബദർ അനുസ്മരണവും പ്രാർത്ഥന സംഗമവും ഇന്ന് മർകസിൽ

0
194
SHARE THE NEWS

കോഴിക്കോട്: ബദർ അനുസ്മരണവും പ്രാർത്ഥന സംഗമവും ഇന്ന്(wednesday)  വൈകുന്നേരം 4 മുതൽ മർകസിൽ നിന്ന് ഓൺലൈനിൽ നടക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പാർത്ഥന നടത്തും. സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മൗലിദ് പാരായണത്തിന് നേതൃത്വം നൽകും. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. മർകസിന്റെ സഹായികൾക്കും അഭ്യുദയ കാംക്ഷികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ചടങ്ങിൽ നടക്കും. മർകസ് ഒഫിഷ്യൽ യൂട്യൂബ് പേജായ www.youtube.com/markazonline വഴി തത്സമയ സംപ്രേക്ഷണം നടക്കും. സാധാരണ വിപുലമായി സംഘടിപ്പിക്കാറുള്ള പരിപാടി കോവിഡ് കാരണം, ഇത്തവണ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് മർകസ് മാനേജ്‌മെന്റ് അറിയിച്ചു.


SHARE THE NEWS