കോവിഡാനന്തര ലോകത്തിന് പുതിയ സാമ്പത്തിക ബദല്‍: ബദീല്‍ ഇസ്ലാമിക് ഫൈനാന്‍സ് വെബിനാര്‍ സെപ്തംബര്‍ 12ന്

0
590
SHARE THE NEWS

കോഴിക്കോട്: മഹാമാരിയില്‍ പകച്ച് നില്‍ക്കുന്ന ലോകത്തിന് പുതിയ സാമ്പത്തിക നേര്‍രേഖയുമായി ബദീല്‍ ഫൈനാന്‍സ് വെബിനാര്‍ സെപ്തംബര്‍ 12ന്. ജാമിഅ മദീനതുന്നൂര്‍ എക്കണോമിക്‌സ് ഡിപാര്‍ട്ട്‌മെന്റാണ് പരിപാടി നടത്തുന്നത്. നിരവധി സാമ്പത്തിക വിദഗ്ദരും വിദേശ ലക്ചറര്‍മാരുംവിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇസ്ലാമിക് ഫൈനാന്‍സിന്റെ ആഗോള സാന്നിധ്യം പ്രതിപാദിച്ചും ഇന്ത്യയിലെ പ്രായോഗിക മാതൃകകള്‍അന്വേഷിച്ചും വേള്‍ഡ് ബാങ്ക്ഫൈനാന്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സെക്ടര്‍ മേധാവിയായ ഡോ. നിഹാസ് ഗുമുസ് സംസാരിക്കും. ‘ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളിലെ ശരീഅത്ത് നിയമങ്ങളുടെ ആവശ്യകത’ എന്ന വിഷയത്തില്‍ മലേഷ്യയിലെ INCIEFഗ്രാജ്വേറ്റ് സ്റ്റഡി അക്കാദമിക്ക് അഡ്വൈസറും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫസര്‍ അഹ്‌സന ലെഹ്‌സസ്‌ന സംവദിക്കും’കോവിഡാനന്തര കാലത്തെ ആഗോള വ്യാപാരം: ഇസ്ലാമിക കാഴ്ച്ചപ്പാടില്‍’ എന്ന വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന TAASIS സഹ സ്ഥാപകനുമായ ഡോ. ശാരിഖ് നിസാര്‍ സംവദിക്കും. മഹാമാരിക്കാലത്തെ സാമ്പത്തിക പാഠങ്ങള്‍ വിശകലനം ചെയ്യുന്ന ചര്‍ച്ചക്ക് ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫൈനാന്‍സ് ഡയറക്ടറും ഒലിവ് ഇന്‍വെസ്റ്റ്‌മെന്റ് സി.ഇ.ഒയുമായ ആമിര്‍ കോളന്‍ നേതൃത്വം നല്‍കും. പരിപാടിയുടെ മുന്നോടിയായുള്ള പ്രീ വെബിനാറുകള്‍ ഇതിനകം ആരംഭിച്ചു. പരിപാടിയില്‍ ഇന്ത്യക്കകത്തും നിന്നും പുറത്ത് നിന്നുമായി 200ല്‍ പരം ഗവേഷക വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ലിങ്കില്‍ ബന്ധപ്പെടുക:

https://docs.google.com/forms/d/e/1FAIpQLSdWeJ2DBATzgLHWbM74n1lwy4FpWGbTQ2JLi0izLpFAZMsfsQ/viewform


SHARE THE NEWS