സി.എം വലിയുല്ലാഹി ഉറൂസ്: മർകസിൽ ദശദിന പരിപാടികൾക്ക് നാളെ തുടക്കം

0
218
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ പ്രധാന ആത്മീയ നേതൃത്വമായിരുന്ന സി.എം വലിയുല്ലാഹിയുടെ ഉറൂസ് മുബാറക്കിന് നാളെ(ബുധൻ) മർകസിൽ തുടക്കമാവും. ഉറൂസിനോടനുബന്ധിച്ച് പത്ത് ദിവസത്തെ പ്രോ​ഗ്രാമുകളാണ് നടക്കുക. സി.എം വലിയുല്ലാഹിയുടെ പേരിലുള്ള മൗലിദ് പാരായണം വൈകുന്നേരം 7 മണി മുതൽ 8 മണി വരെ നടക്കും. സി എം വലിയുല്ലാഹിയെ അനുസ്മരിച്ച് ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, യു.കെ മജീദ് മുസ്ലിയാർ, സി.പി ശാഫി സഖാഫി, കൽത്തറ അബ്ദുൽ ഖാദർ മദനി, ആലിക്കുട്ടി ഫൈസി മടവൂർ, പകര മുഹമ്മദ് അഹ്സനി, ലത്തീഫ് സഖാഫി മമ്പുറം, അബ്ദുസമദ് സഖാഫി മായനാട്, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഓരോ ദിനങ്ങളിലും പ്രഭാഷണം നടത്തും.

ജൂൺ 5 ശനിയാഴ്ച രാത്രി ഉറൂസ് സമാപനവും അഹ്ദലിയ്യ ദിഖ്‌റ് മജ്‌ലിസും നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, കെ.കെ അഹ്മദ് കുട്ടി മുസ്സിയാർ, വി.പി. എം ഫൈസി വില്യാപ്പള്ളി, ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഖ്താർ ഹസ്രത്ത്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, സി.എം അബൂബക്കർ സഖാഫി മടവൂർ, പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നടത്തും.

പരിപാടികൾ മർകസ് ഔദ്യോ​ഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline ചാനലിൽ സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS