മർകസ് സമ്മേളനം: ഹാജിമാരുടെ സംഗമം നാളെ

0
1193
SHARE THE NEWS

കോഴിക്കോട്: 2008 മൂതൽ മർകസ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഹജ്ജ് നിർവ്വഹിച്ച ഹാജിമാർ നാളെ മർകസിൽ  സംഗമിക്കും.  മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗമം മർകസ് റൈഹാൻ വാലിയിൽ രാവിലെ 10 മണിക്ക്  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മറ്റി ചെയർമാനും  മർകസ് ജനറൽ മാനേജറുമായ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മർകസിന്റെ ഹജ്ജ് സേവനങ്ങളെകുറിച്ച് സംസാരിക്കും. ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി,  വള്ളിയാട് മുഹമ്മദ് അലി സഖാഫി, സി.പി ഉബൈദുല്ല സഖാഫി, സി.പി മൂസ ഹാജി സംസാരിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9207400078.


SHARE THE NEWS