കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മര്‍ഹൂം അബ്ദുല്‍ ഫഹീം 14-ാമത് അഖില കേരള ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം മാര്‍ച്ച് 1ന് മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളിയില്‍ നടക്കും.
ഖുര്‍ആന്‍ മന:പാഠം (ഹിഫ്ള്), പാരായണം (ഖിറാഅത്) എന്നിവയില്‍ സീനിയര്‍, ജൂനിയര്‍ ഇനങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായാണ് മത്സരം. ആദ്യ ഘട്ടത്തില്‍ വിജയിച്ച പത്തു പേരായിരിക്കും ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുക. മത്സരാര്‍ത്ഥികളെ സ്ക്രീനിംഗ് ടെസ്റ്റ് വഴി തിരഞ്ഞെടുക്കും . മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് രണ്ടര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946868891, 9072500432