കോഴിക്കോട്: ഡിസംബര്‍ 18 വെള്ളിയാഴ്ച ലോക അറബി ഭാഷാദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി മര്‍കസ്. അന്താരാഷ്ട്ര സെമിനാര്‍, അറബി ഭാഷയുടെ സവിശേഷതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. റഷാദ് സാലിം, അറബ് ലോകത്തെ പ്രമുഖ പത്രപ്രവര്‍ത്തകനായ മുഹമ്മദ് അല്‍ ഹമ്മാദി എന്നിവര്‍ മുഖ്യാതികളായി സംബന്ധിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് ചാന്‍സലര്‍ ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും. അറബി ഭാഷയുടെ അദ്വിതീയതയും സൗന്ദര്യവും എന്ന വിഷയത്തില്‍ അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍ സംസാരിക്കും. മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ 18ന് വൈകുന്നേരം 5 മണി മുതല്‍ പരിപാടികള്‍ നടക്കും.