
കോഴിക്കോട്: വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സഹകരണവും കൊടുക്കല്‍ വാങ്ങലുകളും രാജ്യത്ത് ശക്തിപ്പെടണമെന്ന് മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. എറണാകുളത്ത് നടന്ന ലീഡേഴ്സ് കമ്മ്യൂണ്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ഒരുമിച്ച് നിന്ന് പങ്കുവെക്കലുകള്‍ സജീവമാക്കിയാണ് സാമൂഹിക ബന്ധങ്ങള്‍ ദൃഢമാക്കേണ്ടതെന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതരത്വ മൂല്യങ്ങള്‍ നിലനിറുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയ സംരഭങ്ങളിലൊന്നാണ് മര്‍കസ് പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം കളമശ്ശേരിയില്‍ നടന്ന മര്‍കസ് സമ്മേളന എറണാകുളം ജില്ലാ പ്രചാരണ ഉദ്ഘാടന സമ്മേളനം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയര്മാന് എംപി അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുദീന്‍ സഖാഫി കൂരിക്കുഴി, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് സി.ടി ഹാഷിം തങ്ങള്‍, സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങള്‍, വി എച്ച് അലി ദാരിമി, കെ കെ അബ്ദു റഹ്മാന് സഖാഫി, വഹാബ് സഖാഫി, ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി, അബ്ദുല്‍ റഹ്മാന് സഖാഫി, ഹൈദ്രോസ് ഹാജി, അബ്ദുല്‍ കരീം ഹാജി കൈതപ്പാടന്‍, ഉമര്‍ ഹാജി മണക്കാടന്, ഡോ. എ.ബി അലിയാര് തുടങ്ങി മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറര്‍ കണ്‍വീനര്‍ കെ.എസ്.എം ഷാജഹാന് സഖാഫി കാക്കനാട് സ്വാഗതവും കരീം ഹാജി മണക്കാടന് നന്ദിയും പറഞ്ഞു.