മർകസ് ദിനാചരണവും ശറഹുല്‍ ബുഖാരി പ്രകാശനവും 18ന്

0
236
SHARE THE NEWS

കോഴിക്കോട്: മർകസ് സ്ഥാപക ദിനമായ ഏപ്രിൽ 18-ന് മർകസിന്റെ നേതൃത്വത്തിൽ കാരന്തൂരിലെ കേന്ദ്ര കാമ്പസിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപകാമ്പസുകളിലും വിവിധ പരിപാടികൾ നടക്കും. മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളന ഭാഗമായി യൂണിറ്റുകൾക്ക് നിർദേശിക്കപ്പെട്ട ഫണ്ട് ശേഖരണവും മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ , എസ്.ജെ.എം എന്നീ ഘടകങ്ങൾക്ക് കീഴിലായി സംസ്ഥാനത്തൊട്ടാകെ നടക്കും.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രചിച്ച ബുഖാരി ശറഹ് ഒന്നാം വോള്യം പ്രകാശനം, മർകസ് ആരോഗ്യം മാസിക പുനഃപ്രകാശനം എന്നിവയും മർകസിലെ ചടങ്ങിൽ നടക്കും.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർക്ക് നൽകി ബുഖാരി ഒന്നാം വാള്യ പ്രകാശനം നിർവ്വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി ഡോ ഇ.എൻ അബ്ദുൽ ലത്തീഫിന് നൽകി മർകസ് ആരോഗ്യം മാസിക പുനഃ പ്രകാശനം നിർവ്വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പതാക ഉയർത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ പ്രാർത്ഥന നടത്തും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സി.പി ഉബൈദുല്ല സഖാഫി, ഡോ യു.കെ മുഹമ്മദ് ശരീഫ്, ഉസ്മാൻ സഖാഫി തിരുവത്ര, ബാവ ഹാജി കൂമണ്ണ, മർസൂഖ് സഅദി പാപ്പിനിശ്ശേരി പ്രസംഗിക്കും.

മർകസ് നടപ്പാക്കുന്ന പുതിയ പ്രോജക്ടുകളുടെ പരിചയപ്പെടുത്തൽ, വിടപറഞ്ഞ മർകസ് സാരഥികൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ എന്നീ പരിപാടികളും നടക്കും.


SHARE THE NEWS