രാഷ്ട്ര സംരക്ഷണം വിശ്വാസിയുടെ ബാധ്യത : ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി

0
504
SHARE THE NEWS

കോഴിക്കോട്: സ്വരാഷ്ട്ര സംരക്ഷണം വിശ്വാസിയുടെ ബാധ്യതയുടെ ബാധ്യതയാണെന്നും എല്ലാ വിധത്തിലുള്ള തീവ്രവാദ-വിഘടനവാദ ചിന്തകല്‍ക്കെതിരെ സമധാന വഴിയില്‍ മുസ്ലിംകള്‍  നിലനില്‍ക്കണമെന്നും  മര്‍കസ്  ഡയരക്ടര്‍  എ.പി  അബ്ദുല്‍  ഹകീം അസ്ഹരി  അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയവും പ്രമുഖ മുസ്ലിം സംഘടനയായ ജമിയ്യത്തു തുരുഖു  സൂഫിയ്യ യും  സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസം അന്താരാഷ്ട്ര  പണ്ഡിത സമ്മേളനത്തില്‍ ‘ രാഷ്ട പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ഉദ്ദേശവും പ്രാധാന്യവും ഇസ്ലാമിക വീക്ഷണത്തില്‍’ എന്ന ശീര്‍ഷകത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
              പാരമ്പര്യ ഇസ്ലാമിന്റെ  വഴിയില്‍ തെളിമയോടെ സഞ്ചരിക്കുന്ന  സൂഫികള്‍  പ്രചരിപ്പിച്ച ഇസ്ലാമിക ആധ്യതമികതയുടെ സന്ദേശങ്ങള്‍ ലോകത്ത്  പ്രചരിപ്പിച്ചത് സമാധാനമാണ്.  മതത്തിന്റെ പാരമ്പര്യ വായനകളെ നിരാകരിച്ച് ആധുനികതക്ക് അനുസരിച്ച് ഇസ്ലാമിനെ  വ്യാഖ്യാനിച്ചവരാണ്  ലോകത്ത്  പ്രശ്‌നങ്ങള്‍  ഉണ്ടാക്കുന്നതെന്നും അസ് ഹരി  പറഞ്ഞു.
           നാല്പത്  രാഷ്ട്രങ്ങളില്‍ നിന്നുള്ള  പ്രതിനിധികള്‍ പങ്കെടുത്തു. മുഫ്തിമാര്‍, യൂണിവേഴസിറ്റി തലവന്മാര്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി റമിസ റാക്കുടു, ജമിയ്യത്തുതുറുഖു സൂഫിയ്യ പ്രസിഡന്റ് ഹബീബ് ലുത്ഫി ബിന്‍ അലി ഉള്‍പ്പെടെ  ഇന്തോനേഷ്യയിലെ  പ്രമുഖ  പണ്ഡിതരും  പ്രതിരോധ മന്ത്രാലയ പ്രതിനിധികളും സമ്മേളനത്തില്‍  സംബന്ധിച്ചു.
ഇസ്ലാമിന്റെ  അടിസ്ഥാനമാര്‍ഗത്തില്‍  നിന്ന് രാഷ്ട്ര സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്മറ്റിയും ഉണ്ടാക്കിയിട്ടുണ്ട്.

SHARE THE NEWS