ഭിന്നശേഷിയുള്ളവര്‍ക്ക്‌ മര്‍കസ്‌ 23 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്‌തു

0
530

കുന്ദമംഗലം : കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യക്ക്‌ കീഴില്‍ ഭിന്നശേഷിയുള്ളവര്‍ക്കുള്ള ധനസഹായം നല്‌കുന്നതിന്റെ ഉദ്‌ഘാടനം മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ഭിന്ന ശേഷിയുള്ളവര്‍ അനുഭവിക്കുന്ന വിവിധ തരം ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ആധുനിക സാങ്കേതിക ഉപകരണങ്ങളും ഇതോടൊപ്പം നല്‌കി. കോഴിക്കോട്‌ വയനാട്‌ ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത നാല്‍പ്പത്തിയൊന്നു ഭിന്ന ശേഷിയുള്ളവര്‍ക്കാണ്‌ സഹായം നല്‌കിയത്‌.സര്‍ക്കാറിന്റെ സാമൂഹിക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള കോഴിക്കോട്‌ കമ്പോസിറ്റ്‌ റീജിണല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.റോഷന്‍ ബിജാലീ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
സമൂഹത്തില്‍ ക്രിയാത്മക മാറ്റമുണ്ടാക്കി രാഷ്ട്ര നിര്‍മാണത്തെ സജീവമാക്കാണമെങ്കില്‍ ഭിന്നശേഷിയുള്ളവരുടെ വികസനം കൂടി ചാരിറ്റി പദ്ധതികളുടെ പ്രധാന ഭാഗമാകണമെന്നും മര്‍കസ്‌ ആ കാര്യത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രുകായോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ ജീവിതവൃത്തിക്കുള്ള ധനസഹായ വിതരണവും ഡോ.റോഷന്‍ ബിജാലീ നിര്‍വ്വഹിച്ചു.ഉനൈസ്‌ കല്‍പ്പകഞ്ചെരി ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോല്‌ഘാടനം നിര്‍വ്വഹിച്ചു. റഷീദ്‌ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.അജിനാസ്‌ പൂനൂര്‍, ലത്തീഫ്‌ സഖാഫി പെരുമുഖം , മൂസ്സ ഹാജി, മെഹബൂബ്‌ എന്നിവര്‍ പ്രസംഗിച്ചു. യൂസുഫ്‌ നൂറാനി സ്വാഗതവും അബ്ദുല്‍ ബാരി നൂറാനി നന്ദിയും പറഞ്ഞു.