ലോക്ഡൗണില്‍ ഡല്‍ഹിയില്‍ ശ്രദ്ധേയമായ സേവനങ്ങളുമായി മര്‍കസ്

0
1201
ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ മർകസ് നൽകിയ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന ആയിരങ്ങള്‍ക്ക് വിവിധ രൂപത്തില്‍ സഹായമെത്തിക്കുന്ന മര്‍കസിന്റെ പദ്ധതികള്‍ ശ്രദ്ധേയമാവുന്നു. ഡല്‍ഹിയില്‍ കലാപം നടന്ന സ്ഥലങ്ങളില്‍ കഴിയുന്ന പാവങ്ങള്‍ക്ക് അഞ്ഞൂറ് ഭക്ഷ്യധാന്യ കിറ്റുകള്‍ മര്‍കസ് വിതരണം ചെയ്തു. അരി, ഗോതമ്പ്, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കറിപ്പൊടികള്‍ എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാതെ ആരും വിഷമിക്കരുതെന്നതിനാല്‍ പ്രദേശത്തെ സാമൂഹിക സംഘടനകളില്‍ നിന്ന് ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തിയാണ് കിറ്റുകള്‍ നല്‍കിയത്. ഡല്‍ഹിയില്‍ പള്ളികളില്‍ ജോലി ചെയ്യുന്ന ഇമാമുമാര്‍ വെള്ളിയാഴ്ച ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. ജുമുഅ നിന്നു പോയതോടെ അവരില്‍ പലരും പട്ടിണിയിലായതിനാല്‍ 50 ഇമാമുമാര്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും 2000 രൂപയും മര്‍കസ് കഴിഞ്ഞ ദിവസം നല്‍കി. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ മര്‍കസ് നേതൃത്വത്തില്‍ ഹെല്പ് ഡസ്‌കും തുടങ്ങിയിട്ടുണ്ട്. മര്‍കസ് ഡല്‍ഹി പ്രവര്‍ത്തകരായ ശാഫി നൂറാനി, സാദിഖ് നൂറാനി, നൗഫല്‍ ഖുദ്റാന്‍, നൗഷാദ് സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ ആണ് മര്‍കസ് പ്രവര്‍ത്തനം നടത്തുന്നത്. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 9400400074