മര്‍കസിന്റെ തണലില്‍ ഒരു കുടുംബത്തിന്‌ കൂടി സ്വപ്‌നഭവനമൊരുങ്ങി

0
488

താമരശ്ശേരി: മര്‍കസ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫ്‌ നിര്‍വഹിച്ചു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പരപ്പന്‍പൊയില്‍ രാരോത്ത്‌ കെ.ടി കാസിമിന്റെ കുടുംബത്തിനാണ്‌ മര്‍കസ്‌ ഡ്രീം ഹോം പദ്ധതിപ്രകാരം വീട്‌ നിര്‍മിച്ചുനല്‍കിയത്‌. സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബം വര്‍ഷങ്ങളായി വിവിധ സ്ഥലങ്ങളില്‍ വാടകവീട്ടില്‍ കഴിയുകയായിരുന്നു. ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാരുടെ നിര്‍ദ്ദേശപ്രകാരം എസ്‌.വൈ.എസ്‌ സഹകരണത്തോടെ 3 മാസം കൊണ്ടാണ്‌ വീട്‌ യാഥാര്‍ത്ഥ്യമായത്‌.
പരപ്പന്‍പൊയിലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മര്‍കസ്‌ അസിസ്റ്റന്റ്‌ മാനേജര്‍ ഉനൈസ്‌ കല്‍പകഞ്ചേരി അധ്യക്ഷം വഹിച്ചു. വള്ള്യാട്‌ മുഹമ്മദലി സഖാഫി, ചാലില്‍ മൊയ്‌തീന്‍ കുട്ടി ഹാജി, ആര്‍.സി.എഫ്‌.ഐ മാനേജര്‍ റഷീദ്‌ പുന്നശ്ശേരി, യൂസുഫ്‌ നൂറാനി, ശാഫി നൂറാനി, സാബിത്‌ സഖാഫി, അഹ്മദ്‌കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.