മർകസ് അനുഭവക്കുറിപ്പ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു

0
1002
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ദിനത്തോടനുബന്ധിച്ചു നടത്തിയ മര്‍കസ് അനുഭവക്കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: മുഹമ്മദ് സാദിഖ് താമരശ്ശേരിയും രണ്ടാം സ്ഥാനം ആയിഷ ബിന്‍ത് അബ്ദു ലത്തീഫും മൂന്നാം സ്ഥാനം ഹഫ്‌ന എറണാകുളവും കരസ്ഥമാക്കി.
പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായവര്‍: ഡോ. അബൂബക്കര്‍ പത്തംകുളം, മുഹമ്മദ് ബിഷര്‍, ഉമര്‍ സഖാഫി, നൗഫല്‍ സഖാഫി പുതുശ്ശേരിക്കടവ്, അബ്ദുല്ല സഖാഫി കാരക്കുന്ന്. സഹദ് നന്തി, ശഹീദ് എ.പി കാവനൂര്‍, ഉവൈസ് സഖാഫി നെല്ലൂര്‍, റിയാസ് കിള്ളിമംഗലം, റഊഫ് സഖാഫി രണ്ടത്താണി. ലോക്ഡൗണ്‍ കഴിഞ്ഞു മര്‍കസില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


SHARE THE NEWS