മര്‍കസ് ആദ്യകാല സഖാഫിമാരുടെ സംഗമം നാളെ

0
501

കാരന്തൂര്‍: മര്‍കസ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മര്‍കസ് ശരീഅത്ത് കോളേജിലെ ആദ്യകാല സഖാഫിമാരുടെ സംഗമം നാളെ(ശനി) രാവിലെ 9 മണി നടക്കും. 1985 മുതല്‍ 1995 വരെയുള്ള കാലയളവില്‍ മര്‍കസില്‍ പഠനം നടത്തി പുറത്തിറങ്ങിയ സഖാഫിമാരും കാമില്‍ സഖാഫിമാരും യോഗത്തില്‍ സംബന്ധിക്കും. ഇതോടൊപ്പം 2009ല്‍ പുറത്തിറങ്ങിയ സഖാഫിമാരുടെ സംഗമവും നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മുഴുവന്‍ സഖാഫിമാരും പരിപാടിയില്‍ പങ്കെടുക്കണമെ് മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9746123675, 9562379371