സി.എ ഫൗണ്ടേഷന്‍: മര്‍കസ് ഗാര്‍ഡന്‍ സി.എ.അക്കാദമി ആദ്യ ബാച്ചിന് ഉജ്ജ്വലവിജയം

0
1320
SHARE THE NEWS

പൂനൂര്‍: മര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ഇസ്‌ലാമിക് ഗ്ലോബല്‍ ഗ്രീന്‍ സി.എ.അക്കാദമിയായ മര്‍കസ് ഗാര്‍ഡന്‍ സി.എ.അക്കാദമി ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സി.എ. ഫൗണ്ടേഷനില്‍ ഉജ്ജ്വലവിജയം. എട്ടു വിദ്യാര്‍ത്ഥികളാണ് ആദ്യ ശ്രമത്തില്‍ തന്നെ വലിയ നേട്ടം കൈവരിച്ചത്. മദീനതുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി കൂടിയായ മഅ്ശൂഖ് അലി ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. സഹല്‍ സലാം, മുര്‍ശിദ് മുഹമ്മദ്, മുബാറക് മുഹമ്മദ്, മുഹമ്മദ് ബാസിത്, അനീസ മുനീര്‍, ഫാത്വിമ മുനാവിറ, മുഹമ്മദ് യാസിര്‍ എന്നിവരാണ് മറ്റു വിജയികള്‍. കഴിഞ്ഞ വര്‍ഷമാണ് പൂനൂരില്‍ സി.എ. അക്കാദമി ആരംഭിക്കുന്നത്. അക്കാദമിക് മികവിനൊപ്പം സുരക്ഷിത അന്തരീക്ഷത്തില്‍ പരിശീലിനം ലഭിക്കുന്നുവെന്നതാണ് എം.ജി.സി.എ.യുടെ പ്രത്യേകത. മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഡയറക്ടര്‍ ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു. സി.എം.എ, സി.എ. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചതായി ഓഫീസ് അറിയിച്ചു. +91 9605407078, +91 8129843449


SHARE THE NEWS