മര്‍കസ് ഗാര്‍ഡനില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു

0
483
മര്‍കസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച 71-ാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ സമസ്ത ജില്ലാ മുശാവറ അംഗം ഹുസൈന്‍ ഫൈസി കൊടുവള്ളി ദേശീയ പതാക ഉയര്‍ത്തുന്നു.

പൂനൂര്‍: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസ് ഗാര്‍ഡനില്‍ വിവിധങ്ങളായി പരിപാടികള്‍ സംഘടിപ്പിച്ചു. ഹുസൈന്‍ ഫൈസി കൊടുവള്ളി പതാക ഉയര്‍ത്തി. മുഹ്‌യിദ്ധീന്‍ സഖാഫി തളീക്കര സന്ദേശ പ്രഭാഷണം നടത്തി. ഗ്രീന്‍ ഫെസ്റ്റിവല്‍ തൈ നടല്‍ കര്‍മ്മം മുഹ്‌യിദ്ധീന്‍ ബാഖവി പരപ്പന്‍പൊയില്‍ നിര്‍വ്വഹിച്ചു. മുസമ്മില്‍, ഇംതിയാസ്, ത്വാഹ അനസ്, മഅ്ശൂഖ്, അജാസ് തുടങ്ങിയവര്‍ പോളി ഗ്ലോട്ടിക് ടോക് നടത്തി. ക്വിസ്വയര്‍, മജ്‌ന ഗ്രാഫിറ്റി, മീറ്റ് ദ പ്രസ്റ്റ്, ലോയേഴ്‌സ് വേഡ്, കാന്റല്‍ ടാക് തുടങ്ങിയ വ്യത്യസ്ഥ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടന്നു. ആസഫ് നുറാനി, ഉനൈസ് അസ്ഹരി, അബൂബക്കര്‍ നുറാനി സംബന്ധിച്ചു. സയ്യിദ് ഇയാസ് സ്വാഗതവും സാലിം സൈദലവി നന്ദിയും പറഞ്ഞു.