ബുക് ടെസ്റ്റ് മത്സരം മര്‍കസ് ഗാര്‍ഡനില്‍

0
376

കോഴിക്കോട്: മര്‍കസ് നാല്‍പ്പത്തി മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മദീനത്തുന്നൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നാദി ദഅവ ബുക്ക് ടെസ്റ്റ് മത്സരം നടത്തുന്നു. മദീനത്തുന്നൂര്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ ബഷീര്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്ത ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പത്ത് ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാ ബുനയ്യ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം നടക്കുന്നത്. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥി, വിദ്യാര്‍ഥിനികള്‍ക്കാണ് പങ്കെടുക്കാനുള്ള അവസരം. 2020 ഏപ്രില്‍ 3ന് ജില്ലാ അടിസ്ഥാനത്തില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുക. രജിസ്‌ട്രേഷന്‍ ഫീ 50 രൂപയാണ്.
പുസ്തകം ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ ബുക്‌സില്‍ നിന്നോ മദീനത്തുന്നൂര്‍ കോളജില്‍ നിന്നോ ലഭിക്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 3001, 2001, 1001 രൂപ സമ്മാനമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +919207032399, nadiarabiyya@gmail.com