
കോഴിക്കോട്: ‘സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 9 മുതല്‍ 12 തിയതികളില്‍ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മില്യണ്‍ ട്രീസ് കാമ്പയിന് ഭാഗമായി പൂനൂര് മര്‍കസ് ഗാര്ഡന് വിദ്യാര്‍ത്ഥികള്‍ ആയിരം വൃക്ഷത്തൈ നടും. കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടു ഹുസൈന് ഫൈസി കൊടുവള്ളി നിര്‍വഹിച്ചു. മര്‍കസ് ഗാര്‍ഡന്റെ വിവിധ കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകള്‍ കേന്ദ്രീകരിച്ചാണ് തൈകള്‍ നടുന്നത്. കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തില്‍ വിവിധയിനം കാര്‍ഷിക പദ്ധതികളും നടപ്പിലാക്കും. കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധന പദ്ധതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാമ്പസില്‍ പ്ലാസ്റ്റിക് പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ തുണി ക്യാരിബാഗ് വിതരണം ചെയ്തു. മുഹ്യിദ്ദീന് സഖാഫി തളീക്കര നേതൃത്വം നല്കി. മുഹ്യിദ്ധീന് ബാഖവി അദ്ധ്യക്ഷത വഹിച്ചു. അലി അഹ്സനി എടക്കര, മുഹയിദ്ദീന്‍ സഖാഫി കാവനൂര്‍, ആസഫ് നൂറാനി വരപ്പാറ, ഉനൈസ് അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. ദഅവ പ്രസിഡന്റ് സയ്യിദ് ഇയാസ് സ്വാഗതവും സെക്രട്ടറി ത്വാഹ അനസ് നന്ദിയും പറഞ്ഞു.