ജെ.ഇ.ഇ മെയിന്‍ 20: മര്‍കസ് ഗാര്‍ഡന് മികച്ച നേട്ടം

0
850
SHARE THE NEWS

കോഴിക്കോട്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെ.ഇ.ഇ) മെയിനില്‍ ഉയര്‍ന്ന സ്‌കോര്‍ നേടി മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍. ആദ്യശ്രമത്തില്‍ തന്നെ 95.64 പേഴ്‌സന്റൈല്‍ നേടിയ മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്റ് മാനേജ്‌മെന്റ് പ്ലസ്ടു വിദ്യാര്‍ത്ഥി ജിയാദ് ജലീല്‍ ,95.46 നേടിയ മദീനതുന്നൂര്‍ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് ബിഷ്ര്‍ എന്നിവരാണ് ഏറ്റവും മികച്ച സ്‌കോര്‍ കൈവരിച്ചത്. നരിക്കുനി ബൈതുല്‍ ഇസ്സ കാമ്പസിലെ മുഹമ്മദ് ആശിഖ് , മുഹമ്മദ് ജവാദ്, കാരന്തൂര്‍ ഖാദിരിയ്യ കാമ്പസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ സാജിദ് അലി, സിനാന്‍ മജീദ്, സാലിഹ് അഷ്‌റഫ് എന്നിവര്‍ക്ക് 80 പേഴ്‌സന്റൈലധികം ലഭിച്ചിട്ടുണ്ട്. പാരമ്പര്യ ദര്‍സീ കിതാബുകള്‍ക്കൊപ്പം സയന്‍സ് പഠനം നടത്തുന്നവരാണിവര്‍. മതപണ്ഡിതരുടെ ശാസ്ത്ര രംഗത്തെ സാന്നിദ്ധ്യത്തിനുള്ള വലിയ പ്രതീക്ഷയാണ് ഇവരുടെ വിജയം നല്‍കുന്നതെന്ന് മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ.പി. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദനമറിയിച്ചു. ശാസ്ത്ര ഗവേഷണ രംഗത്തെ ഇന്ത്യയിലെ ഉന്നത കലാലയങ്ങളായ ഐ.ഐ.ടികളിലേക്കുള്ള അഡ്മിഷനുള്ള ജെ.ഇ.ഇ.അഡ്വാന്‍സിനുള തയ്യാറെടുപ്പിലാണിവര്‍.


SHARE THE NEWS