വിദ്യാർത്ഥിനിക്ക് വീട്: താക്കോൽ ദാനം നിർവ്വഹിച്ചു

0
460
SHARE THE NEWS

കുന്നമംഗലം:  കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് തകർന്ന കാരന്തൂർ മർകസ് ഗേൾസ്  ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മർകസ് പൂർവ വിദ്യാർത്ഥികളും ചേർന്ന് വീട് നിർമ്മിച്ച് നൽകി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി ശിലാസ്ഥാപനം നിർവഹിച്ചു. പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മർകസ് ജനറൽ സെക്രട്ടറികാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.പി.ഉബൈദുള്ള സഖാഫി, പ്രിൻസിപ്പാൾ എ. റഷീദ് എന്നിവർ പങ്കെടുത്തു.


SHARE THE NEWS