മർകസ് ഗ്ലോബൽ കൗൺസിൽ നേതൃത്വത്തെ തിരഞ്ഞെടുത്തു

0
307
SHARE THE NEWS

കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ മർകസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രൂപപ്പെടുത്തിയ മർകസ് ഗ്ലോബൽ കൗൺസിലിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങങ്ങളിൽ മർകസിന്‌ കേന്ദ്രകമ്മറ്റികളും റീജിണൽ-യൂണിറ്റ് ഘടകങ്ങളും വർഷങ്ങളായി നിലവിലുണ്ടെങ്കിലും രാജ്യാന്തര തലത്തിൽ സെൻട്രൽ തേതൃത്വത്തെ ആദ്യമായാണ് തിരഞ്ഞെടുക്കുന്നത്.

രുപീകരണ സംബന്ധമായി ഓൺലൈനിൽ മർകസ് അന്താരാഷ്ട്ര നേതൃസംഗമം മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ചു. ജി.സി.സി രാഷ്ട്രങ്ങൾ, യു.കെ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

കമ്മറ്റി ഭാരവാഹികൾ: ഉസ്മാൻ സഖാഫി തിരുവത്ര യു.എ.ഇ (ചെയർമാൻ), അബ്ദുൽ ഗഫൂർ കെ.എസ്.എ (ജനറൽ കൺവീനർ), ഉമർ ഹാജി ഒമാൻ (ഫിനാൻസ് സെക്രട്ടറി), സയ്യിദ് ഹബീബ് തങ്ങൾ, മുസ്തഫ ദാരിമി യു.എ.ഇ, അബ്ദുൽ ഹകീം ദാരിമി കുവൈത്ത്, അലി കുഞ്ഞി മൗലവി സൗദി, അബ്ദുൽ കരീം ഹാജി മേമുണ്ട ഖത്തർ, എ.കെ കട്ടിപ്പാറ യു.എ.ഇ, ഡോ. ശൈഖ് ബാവ (വൈസ് ചെയർമാൻമാർ), നിസാർ സഖാഫി ഒമാൻ, എം.സി അബ്ദുൽ കരീം ഹാജി ബഹ്‌റൈൻ, അഹ്മദ് സഖാഫി ഖത്തർ, ഇ.ആർ അബൂ മുഹമ്മദ്, ബഷീർ അസ്ഹരി മേലേഷ്യ, സുബൈർ മിസ്ബാഹി സിംഗപ്പൂർ, യൂസുഫ് സഖാഫി ആസ്‌ത്രേലിയ, സുബൈർ സഖാഫി ന്യൂസിലാൻഡ്, ഇ.വി അസീസ് ലണ്ടൻ, മുഹമ്മദ് ഫൈസി യു.എസ്.എ, അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി,

എക്സിക്യൂട്ടീവ് അംഗങ്ങൾ: ബാവ ഹാജി സൗദി, അശ്‌റഫ് കൊടിയത്തൂർ, മുജീബ് റഹ്‌മാൻ എറണാകുളം, അഹ്മദ് നിസാമി സൗദി, റാസിഖ് ഹാജി ഒമാൻ, സൈനുദ്ധീൻ സഖാഫി ബഹ്‌റൈൻ, അബ്ദുൽ ഹകീം സഖാഫി, വി.പി കെ അബൂബക്കർ ഹാജി, അലവി സഖാഫി തെഞ്ചേരി, അബ്ദുൽ ഗഫൂർ കുവൈത്ത്, മുഹമ്മദ് ഷാ ഖത്തർ, അസീസ് സഖാഫി ഖത്തർ, അബ്ദുൽ സലാം ഹാജി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്ദുൽ റഷീദ് ഹാജി, കബീർ മാസ്റ്റർ, മഹ്മൂദ് ഹാജി, സിറാജ് വേങ്ങര, ഖമറുദ്ധീൻ ഗൂഡിനാബാലി, ഹമീദ് ഈശ്വരമംഗലം.
മർസൂഖ് സഅദി സ്വാഗതവും മർസൂഖ് സഅദി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.


SHARE THE NEWS