കോഴിക്കോട്: മര്‍കസു സഖാഫത്തി സുന്നിയ്യയിലെ 2200 സഖാഫികള്ക്ക് സനദ് നല്കുന്ന സംഗമം 2021 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ബുഖാരി ദര്‍സിന്റെ സമാപനമായ ഖത്മുല് ബുഖാരിയും ഇതോടൊപ്പം നടക്കും. മര്‍കസ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കോവിഡാനന്തരം മാറിയ ആഗോള സാഹചര്യത്തില്‍ മനുഷ്യ വിഭവശേഷിയുടെയും സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി വിദ്യഭ്യാസ, സാമൂഹിക, വികസന മേഖലകളില്‍ മര്‍കസ് പുതിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.
ഈയിടെ വിടപറഞ്ഞ മര്‍കസ് സമ്മേളന സ്വാഗത സംഘം ചെയര്മാന് സയ്യിദ് പി.കെ.എസ് തലപ്പാറ തങ്ങള്‍, സയ്യിദ് മാട്ടൂല്‍ തങ്ങള്‍, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്, എം എന്‍ സിദ്ധീഖ് ഹാജി ചെമ്മാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, എ.പി മുഹമ്മദ് മുസ്ലിയാര്, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, ഇബ്രാഹീം മാസ്റ്റര്‍, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍, സി.പി മൂസ ഹാജി, ബി.പി സിദ്ധീഖ് ഹാജി, പി മുഹമ്മദ് യൂസുഫ്, മൊയ്തീന് കുട്ടി ഹാജി, ഇ.കെ മുഹമ്മദ് കോയ സഖാഫി, സി പി ഉബൈദുല്ല സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.