മരഞ്ചാട്ടി മര്‍കസ്‌ ഗ്രീന്‍വാലി 20-) വാര്‍ഷികം; പ്രചാരണോദ്‌ഘാടനം തിരുവമ്പാടിയില്‍

0
655

കോഴിക്കോട്‌: കാരന്തൂര്‍ മര്‍കസിനു കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ്‌ ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ ഇരുപതാം വാര്‍ഷിക പ്രചാരണോദ്‌ഘാടനം ഈ മാസം 19ന്‌ തിരുവമ്പാടിയില്‍ നടക്കും.
ഇരുപതിന കര്‍മപദ്ധതികളോടെ നടക്കുന്ന ആഘോഷങ്ങളുടെ പ്രചാരണോദ്‌ഘാടനത്തിന്‌ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തിരുവമ്പാടി മര്‍കസുദ്ദഅവയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സി.കെ ഹുസൈന്‍ നിബാരിയുടെ അധ്യക്ഷതയില്‍ എസ്‌.വൈ.എസ്‌ ജില്ലാ സെക്രട്ടറി നാസര്‍ ചെറുവാടി ഉദ്‌ഘാടനം ചെയ്‌തു. മുക്കം സോണ്‍ എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ സി.കെ ശമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രചാരണ സമിതി ഭാരവാഹികളായി സി.കെ ഹുസൈന്‍ നിബാരി(ചെയര്‍മാന്‍), ലത്തീഫ്‌ സഖാഫി തിരുവമ്പാടി, മുഹമ്മദ്‌ റാഫി സഖാഫി, സലാം മുസ്‌ലിയാര്‍ പുന്നക്കല്‍(വൈസ്‌ ചെയര്‍മാന്‍), വി.കെ നാസര്‍ തോട്ടത്തില്‍ കടവ്‌ (ജനറല്‍ കണ്‍വീനര്‍), യു.കെ സദഖത്തുള്ള സഖാഫി, അബ്ദുല്‍ കരീം വാലയില്‍, റൈഷാദ്‌ തേറുപറമ്പ്‌(ജോ.കണ്‍വീനര്‍), പി.ജെ അഷ്‌റഫ്‌ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ: മരഞ്ചാട്ടി മര്‍കസ്‌ ഗ്രീന്‍വാലി 20-ാം വാര്‍ഷിക സംഘാടക സമിതി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സി.മുഹമ്മദ്‌ ഫൈസി പ്രാര്‍ത്ഥന നടത്തുന്നു.