മര്‍കസ്‌ ഗ്രീന്‍വാലി വാര്‍ഷിക സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

0
540

കോഴിക്കോട്‌: മര്‍കസിന്‌ കീഴില്‍ മുക്കം മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മര്‍കസ്‌ ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ ഇരുപതാം വാര്‍ഷിക സമാപന പരിപാടികള്‍ക്ക്‌ ഇന്ന്‌ തുടക്കമാവും. രാവിലെ പത്തിന്‌ ഗ്രീന്‍വാലി സന്ദര്‍ശനച്ചടങ്ങ്‌ നടക്കും. പ്രവാസികളും നാട്ടുകാരും അഭ്യുദയകാംക്ഷികളും പങ്കെടുക്കും. സയ്യിദ്‌ അബ്ദുല്‍ ഫത്താഹ്‌ അവേലത്തിന്റെ അധ്യക്ഷതയില്‍ കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ്‌ ഹബീബ്‌ തങ്ങള്‍ ചെരക്കാപ്പറമ്പ്‌ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. വൈകിട്ട്‌ ഏഴിന്‌ എന്‍. അബ്ദുല്‍ലത്തീഫ്‌ സഅദി പഴശ്ശി മതപ്രഭാഷണം നടത്തും.
മര്‍കസ്‌ ഗ്രീന്‍വാലി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി എക്‌സലന്‍സി ക്ലബ്ബ്‌ മീറ്റ്‌, പ്രവാസി കുടുംബസംഗമം, പ്രാര്‍ത്ഥനാ സംഗമം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌, എസ്‌.വൈ.എസ്‌ സോണ്‍ കമ്മിറ്റികളുടെ സംഗമം, നാട്ടുകൂട്ടം എന്നീ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചു.
വെള്ളിയാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ നടക്കുന്ന സൗഹാര്‍ദ സമ്മേളനം കേരള മുസ്‌്‌ലിം ജമാഅത്ത്‌ സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല ഉദ്‌ഘാടനം ചെയ്യും. ഹുസൈന്‍ നിബാരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ വടശ്ശേരി ഹസന്‍ മുസ്‌്‌ലിയാര്‍, നാസര്‍ ചെറുവാടി, ഡോ.അസീസ്‌ ഫൈസി, ഫാദര്‍ ജോസഫ്‌ കളരിക്കല്‍, വി.കുഞ്ഞന്‍, വി.കെ വിനോദ്‌, അഗസ്‌ത്യന്‍ പി.ടി, എന്‍. അബ്ദുറഹിമാന്‍ മാസ്റ്റര്‍, നെല്‍സണ്‍ ജോസഫ്‌, സജി തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട്‌ ഏഴിന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പേരോട്‌ അബ്ദുറഹിമാന്‍ സഖാഫി മതപ്രഭാഷണം നടത്തും.
മൂവ്വായിരത്തിലധികം അനാഥ-അഗതി പെണ്‍കുട്ടികള്‍ ഇതിനകം മര്‍കസ്‌ ഗ്രീന്‍വാലിയില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ശനിയാഴ്‌ച രാവിലെ പത്തിന്‌ മര്‍കസ്‌ ഗ്രീന്‍വാലി പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ കുടുംബ സംഗമം നടക്കും. സയ്യിദ്‌ സബൂര്‍ ബാഹസന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. പി.സി ഇബ്രാഹീം മാസ്റ്ററുടെ അധ്യക്ഷതയില്‍ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ സഖാഫി ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, അബ്ദുല്ല സഖാഫി മലയമ്മ പഠനക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. ഉച്ചക്ക്‌ പന്ത്രണ്ടിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ നേതൃത്വം നല്‍കുന്ന ഗുരുവിന്റെ സന്ദേശം നടക്കും. വൈകിട്ട്‌ ഏഴിന്‌ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌്‌ലിയാര്‍ മതപ്രഭാഷണം നടത്തും.
ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനത്തിന്‌ തുടക്കമാവും. സമൂഹ വിവാഹം, ഹയര്‍സെക്കണ്ടറി ഹോസ്‌റ്റല്‍ കെട്ടിടം ശിലാസ്ഥാപനം, ഹാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉദ്‌ഘാടനം എന്നിവ പ്രമുഖരുടെ നേതൃത്വത്തില്‍ നടക്കും. ഏഴിന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, കെ.കെ അഹ്മദ്‌കുട്ടി മുസ്‌്‌്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, വി.പി.എം ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, എന്‍. അലി അബ്ദുല്ല, മജീദ്‌ കക്കാട്‌, അഡ്വ. ഇ.കെ ഇസ്‌്‌മാഈല്‍ വഫ, ഹാഫിള്‌ അബൂബക്കര്‍ സഖാഫി പന്നൂര്‍ സംസാരിക്കും.