മര്‍കസ്‌ ഗള്‍ഫ്‌ സംഗമങ്ങള്‍ക്ക്‌ ഇന്ന്‌ സമാപനം

0
452

കുന്നമംഗലം: നാലു ദിവസമായി മര്‍കസില്‍ നടന്നുവരുന്ന വിവിധ ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെ മര്‍കസ്‌ പ്രവര്‍ത്തകരുടെ സംഗമം ഇന്ന്‌ സമാപിക്കും. യു.എ.ഇയിലെ പ്രവാസികളുടെ സംഗമം ഇന്ന്‌ രാവിലെ പത്ത്‌ മുതല്‍ മര്‍കസില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ഇന്നലെ നടന്ന ഖത്തര്‍ പ്രവാസി സംഗമം വി.പി.എം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സിമുഹമ്മദ്‌ ഫൈസി, കെ.കെ അഹ്മദ്‌കുട്ടി മുസ്‌്‌ലിയാര്‍, മര്‍സൂഖ്‌ സഅദി പ്രസംഗിച്ചു. കരീം ഹാജി മേമുണ്ട, ലത്വീഫ്‌ സഖാഫി, വി.പി.എം മുഹമ്മദ്‌ സഖാഫി, ബഷീര്‍ പാലാഴി സംബന്ധിച്ചു.