മര്‍കസ് സമ്മേളനം: ബംഗാളില്‍ അഞ്ചു വീടുകള്‍ സമര്‍പ്പിച്ചു

0
751
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ബംഗാളില്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം അബ്ദുര്‍റബ്ബ് ചെമ്മാട് നിര്‍വ്വഹിക്കുന്നു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സമീപം

കൊല്‍ക്കത്ത: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സജീവമാകുന്നു. ബംഗാളിലെ മര്‍കസ് സ്ഥാപനമായ ത്വയ്ബ ഗാര്‍ഡന് കീഴില്‍ അഞ്ചു നിര്‍ധരരായ അഞ്ചു കുടുംബങ്ങള്‍ക്കുള്ള വീടിന്റെ സമര്‍പ്പണം നടന്നു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. അബ്ദുറബ്ബ് ചെമ്മാട് താക്കോല്‍ദാനം നടത്തി. അസീസ് ഹാജി പൂനൂര്‍, സുഹൈറുദ്ധീന്‍ നൂറാനി സംബന്ധിച്ചു.