കേരളത്തിന്റെ അതിജീവനത്തിന് മർകസിന്റെ വക ഒരു ലക്ഷം മാസ്കുകൾ

0
899
മർകസ് നൽകുന്ന മാസ്കുകൾ കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് ആർ.സി.എഫ്.ഐ മാനേജർ റശീദ് പുന്നശ്ശേരി, ശമീം കെ.കെ ലക്ഷദീപ് എന്നിവർ കൈമാറുന്നു
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ വക സംസ്ഥാന സർക്കാറിന് കീഴിൽ കൊറോണ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപങ്ങളിലേക്കു  ഒരു ലക്ഷം മാസ്കുകൾ നൽകുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ട്രേറ്റിലേക്കു പതിനായിരം മാസ്കുകൾ നൽകി പദ്ധതിക്കു തുടക്കം കുറിച്ചു. മർകസ് നോളജ് സിറ്റി  ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി വഴി നൽകുന്ന മാസ്‌ക്കുകൾ കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് ആർ.സി.എഫ്.ഐ മാനേജർ റശീദ് പുന്നശ്ശേരി, ശമീം കെ.കെ ലക്ഷദീപ്  എന്നിവർ ചേർന്ന്  കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും സജീവമായ പങ്കാളിത്തമാണ് മർകസ് നിർവ്വഹിക്കുന്നത് എന്ന് ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.


SHARE THE NEWS