കോവിഡ്19 പ്രതിരോധം: മെഡിക്കൽ കോളേജിന് മർകസ് പി.പി.ഇ കിറ്റുകൾ കൈമാറി

0
609

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ, നഴ്‌സുമാർ  തുടങ്ങിയ ജീവനക്കാർക്ക്  സുരക്ഷാ ഉപകരണങ്ങളടങ്ങിയ പി.പി.ഇ കിറ്റുകൾ മർകസ് കൈമാറി.  മർകസ് കാമ്പസിൽ നടന്ന ചടങ്ങിൽ  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരാണ് കിറ്റുകൾ കൈമാറിയത്. നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വി ആർ രാജേന്ദ്രനുമായി  നടത്തിയ  ചർച്ചയിൽ മെഡിക്കൽ കോളേജിന് ആവശ്യമായ 1000  പി.പി.ഇ കിറ്റുകൾ നൽകുമെന്ന് മർകസ് അറിയിച്ചിരുന്നു. അതോടൊപ്പം മെഡിക്കൾ കോളേജിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സഞ്ചരിക്കാനുള്ള വാഹന സൗകര്യവും മർകസ് ഒരുക്കിയിട്ടുണ്ട്.  

കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളിൽ ലോകത്തിനു മാതൃകയാകുന്ന വിധത്തിലാണ് കേരളത്തിന്റെ ഇടപെടലുകളെന്നും ആരോഗ്യപ്രവർത്തകർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ എല്ലാവരും സജീവമായി ഉണ്ടാവണെമെന്നും കാന്തപുരം പറഞ്ഞു.

വള്ളിയാട് മുഹമ്മദലി സഖാഫി, കെ.എ നാസർ ചെറുവാടി, എഞ്ചി. യുസുഫ് ഹൈദർ, കബീർ എളേറ്റിൽ, ശംസുദ്ധീൻ പെരുവയൽ, ഹൈദർ കുന്നമംഗലം എന്നിവർ പങ്കെടുത്തു