മര്‍കസ് ഹിഫ്ള് ഇന്റര്‍വ്യൂ മാര്‍ച്ച് 8ന്

0
1163
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് 2020-21 അധ്യായന വര്‍ഷത്തിലേക്കുള്ള ഹിഫ്ള് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മദ്രസ അഞ്ചാം തരം പൂര്‍ത്തിയാക്കിയ ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ 6, 7 ക്ലാസിലേക്കാണ് പ്രവേശനം നല്‍കുന്നത്. കുട്ടികളെ ചേര്‍ക്കാന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ https://admission.markaz.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുക. മാര്‍ച്ച് 8 ഞായറാഴ്ച മര്‍കസ് ഹിഫ്ള് ക്യാമ്പസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. ഒന്നാം ഘട്ട ഇന്റര്‍വ്യൂവില്‍ പാസാകുന്നവര്‍ പിന്നീട് മൂന്ന് ദിവസത്തെ ക്യാമ്പ് ഇന്റര്‍വ്യൂ കൂടി പങ്കെടുക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9072500417


SHARE THE NEWS