എസ്.എസ്.എൽ.സി; മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജിന് തിളക്കമാർന്ന വിജയം

0
415
SHARE THE NEWS

കാരന്തൂർ: മർകസിലെ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് മികച്ച വിജയം. വിശുദ്ധ ഖുർആൻ മനഃപ്പാഠത്തോടൊപ്പം കഠിനാധ്വാനം ചെയ്ത പതിമൂന്ന് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെടുത്തു. ഒമ്പത് വിഷയങ്ങളിൽ നാല് പേരും എട്ട് വിഷയങ്ങളിൽ രണ്ട് പേരും എ പ്ലസ് ജേതാക്കളായി.
ഹാഫിള് ത്വാഹ ഉവൈസ് ആക്കോട്, ഹാഫിള് ബാസിത്ത് തോട്ടശ്ശേരിയറ, ഹാഫിള് ഫായിസ് വേങ്ങര, ഹാഫിള് സ്വഫ് വാൻ പടിഞ്ഞാറങ്ങാടി, ഹാഫിള് റസൽ റഹ്മാൻ തലയാട്, ഹാഫിള് ഫർഹാൻ പൂനൂർ, ഹാഫിള് ജാസിൽ പെരുവള്ളൂർ, ഹാഫിള് ഫാസിൽ പുല്ലാളൂർ, അമീൻ മൂർക്കനാട്, അഹ്മദ് യാസീൻ നരിക്കുനി, ബിശ്ർ കൊടുവള്ളി, സഹ്ൽ ഗൂഡല്ലൂർ, അബൂത്വാഹിർ കന്യാകുമാരി, ശാദിൽ ഇയ്യാട്, അംശജ് മേലാറ്റൂർ, അമീൻ കൊടുവള്ളി, സുഹൈൽ ഗൂഡല്ലൂർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. അധ്യാപകരും ഉസ്താദുമാരും മാനേജ്മെന്റും വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയികൾക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ആശംസകൾ നേർന്നു.

 


SHARE THE NEWS