മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കം

0
526

കാരന്തൂര്‍: മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിക്ക – 17 ഫെസ്റ്റ് ഈ മാസം 13, 14 തിയ്യതികളില്‍ നടക്കും. എഴുപതോളം ഇനങ്ങളിലായി ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹാഫിള് റുകനുദ്ദീന്‍ സഖാഫി അധ്യക്ഷം വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബഷീര്‍ സഖാഫി, കണ്‍വീനര്‍ അബ്ദുല്‍ മലിക് സഖാഫി, അബ്ദുല്‍ ഹസന്‍ സഖാഫി, ഹാഫിള് ഷാഹുല്‍ ഹമീദ് സഖാഫി സംബന്ധിച്ചു.