മര്‍കസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
892

കോഴിക്കോട്: കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ സെന്‍ട്രല്‍ ഓഫീസില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍, അറബിക് കറസ്‌പോണ്ടന്റ്, വെബ് ഡെവലപ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
1. ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ട്രബിള്‍ഷൂട്ട്, ഐ.ടി സപ്പോര്‍ട്ട് അനുബന്ധ മേഖലയില്‍ പരിജ്ഞാനം. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, സെര്‍വര്‍ ഓപറ്റേറ്റിംഗ് സിസ്റ്റം എന്നിവയില്‍ എക്‌സ്പീരിയന്‍സ്.

2. അറബിക് കറസ്‌പോണ്ടന്റ്
അറബി, ജേണലിസം ബിരുദം അല്ലെങ്കില്‍ തതുല്യമാവയവ. വെബ്, ഡിജിറ്റല്‍ മീഡിയ, കണ്ടന്റ് റൈറ്റിംഗ് മേഖലയില്‍ പരിജ്ഞാനം.

3. വെബ് ഡെവലപ്പര്‍
പി.എച്ച്.പി, ജാവാസ്‌ക്രിപ്റ്റ്, വേഡ്പ്രസ്സ്, ലാറാവല്‍ എന്നിവയിലെ അറിവ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും വെബ് ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റില്‍ നേടിയ സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. എസ്.ഇ.ഒ അറിവ് അധികയോഗ്യതയായി കണക്കാക്കും.

നിശ്ചിത യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം hro@markazonline.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.