മര്‍കസ് ഹോളി ഖുര്‍ആന്‍ മത്സരത്തിന് നാളെ തുടക്കം

0
898
SHARE THE NEWS

കാരന്തൂര്‍: മര്‍കസ് സംഘടിപ്പിക്കുന്ന 14-ാമത് സംസ്ഥാനതല ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം നാളെയും മറ്റന്നാളുമായി(ശനി, ഞായര്‍) നടക്കും. ഹിഫ്ള്, ഖുര്‍ആന്‍ പാരായണ പ്രാഥമിക റൌണ്ട് ശനിയാഴ്ച രാവിലെ 9 മണിക്ക് മര്‍കസിലും സെക്കന്‍ഡ് റൗണ്ടും ഫൈനലും ഞായറാഴ്ച രാവിലെ 6 മണി മുതല്‍ പാറപ്പള്ളി മര്‍കസ് മാലിക് ദീനാറിലും നടക്കും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നല്‍കുന്നത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സി മുഹമ്മദ് ഫൈസി സംബന്ധിക്കും. രജിസ്ട്രേഷന്‍ ചെയ്തവര്‍ രേഖകളുമായി ശനിയാഴ്ച ഒന്‍പതു മണിക്ക് മുന്‍പ് മര്‍കസ് മെയിന്‍ ക്യാമ്പസില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.


SHARE THE NEWS