കൊല്‍ക്കത്തയില്‍ മര്‍കസ്‌ ഹോം കെയര്‍ വിതരണം നടത്തി

0
493

കൊല്‍ക്കത്ത: മര്‍കസിന്‌ കീഴിലെ ജീവകാരുണ്യ രംഗത്ത്‌ ശ്രദ്ധേയമായ ഹോം കെയര്‍ പദ്ധതിയുടെ വിതരണം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്നു. മര്‍കസ്‌ സ്ഥാപനമായ തൈ്വബ ഗാര്‍ഡനില്‍ നടന്ന ഹോം കെയര്‍ വിതരണത്തിന്റെ ഉദ്‌ഘാടനം നോര്‍ത്ത്‌ ബംഗാള്‍ ഡെവലപ്‌മെന്റ്‌ മിനിസ്റ്റര്‍ ബച്ചു ഹന്‍സിദ നിര്‍വഹിച്ചു. തൈ്വബ ഗാര്‍ഡന്‍ പരീക്ഷയിലും വാര്‍ഷിക ഫെസ്റ്റിലും വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ്‌ വിതരണവും മന്ത്രി നിര്‍വഹിച്ചു. ദേശീയതലത്തില്‍ അരിക്‌വത്‌കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉയര്‍ച്ചക്ക്‌ വേണ്ടി മര്‍കസ്‌ നടത്തുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന്‌ മന്ത്രി പറഞ്ഞു. സുഹൈറുദ്ദീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ റസ്‌വി മുഖ്യപ്രഭാഷണം നടത്തി. ഇര്‍ഷാദ്‌ നൂറാനി സ്വാഗതവും മുഹമ്മദലി നൂറാനി നന്ദിയും പറഞ്ഞു.