ഡോക്ടറേറ്റ് നേടിയ നൂറാനികള്‍ക്ക് മര്‍കസിന്റെ അനുമോദനം

0
1004

കാരന്തൂര്‍: ജാമിഅ മദീനതുന്നൂറില്‍ നിന്ന് ബിരുദവും ജാമിഅ മില്ലിയ്യ ഇസ്ലാമിയ, ഡല്‍ഹിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും യുജിസി ഫെല്ലോഷിപ്പോടു കൂടെ ഡോക്ട്രേറ്റും കരസ്ഥമാക്കിയ ഡോ. അബ്ദുല്‍ ഖാദിര്‍ നൂറാനി, ഡോ. അബ്ദ്ദു റഊഫ് നൂറാനി, ഡോ ഉനൈസ് നൂറാനി എന്നിവരെ മര്‍കസ് ചാന്‍സലര്‍ ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുമോദിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രിസം ഫൗണ്ടേഷന്റെ കീഴിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.