ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം; വിദ്യാഭ്യാസ മന്ത്രി ഇന്ന്‌ മര്‍കസില്‍

0
423

കുന്നമംഗലം: മര്‍കസിന്‌ കീഴില്‍ പുതുതായി നിര്‍മിക്കുന്ന ബോയ്‌സ്‌ ഹൈസ്‌കൂള്‍ ശിലാസ്ഥാപനം ഇന്ന്‌ (വ്യാഴം) വൈകുന്നേരം മൂന്ന്‌ മണിക്ക്‌ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ നിര്‍വഹിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ബില്‍ഡിംഗില്‍ ഡിജിറ്റല്‍ ക്ലാസ്‌റൂം, തൊഴില്‍ പരിശീലന കേന്ദ്രം, ലൈബ്രറി, കളിസ്ഥലം എന്നിവ നിര്‍മിക്കും.
മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. അവശവിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായനിധിയുടെ സമര്‍പ്പണോദ്‌ഘാടനം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്‌ ഐ.എ.എസ്‌ നിര്‍വഹിക്കും. സി. മുഹമ്മദ്‌ ഫൈസി, കെ.കെ അഹ്മദ്‌കുട്ടി കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ഡോ. ഹാറൂണ്‍ മന്‍സൂരി മുംബൈ, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌, വിനോദ്‌ പടനിലം, ബഷീര്‍ പടാളിയില്‍, ഡോ. ഗിരീഷ്‌ ചോലയില്‍, ഡോ. സദാനന്ദന്‍ മാണിയോത്ത്‌, പ്രൊഫ. പി.എസ്‌ ഗോപിഉനൈസ്‌ മുഹമ്മദ്‌, ജി.അബൂബക്കര്‍, അബ്ദുസ്സമദ്‌ ടി.പി, മുഹമ്മദലി എന്‍, അമീര്‍ ഹസന്‍, ബാബുമോന്‍, എച്ച്‌.അബ്ദുസ്സലാം, അബ്ദുറഹ്മാന്‍ എടക്കുനി, എന്‍.അബ്ദുസ്സമദ്‌ സംബന്ധിക്കും.