മർകസ് – ഐ.സി.എഫ് പ്രവർത്തകരുടെ ഇടപെടൽ: തമിഴ്‌നാട് സ്വദേശിനിയെ ജബൽ അലി ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തു

0
394
SHARE THE NEWS

ദുബൈ: സന്ദർശക വിസയിൽ ദുബൈലെത്തി കഴിഞ്ഞ ഞായറാഴ്ച മരണപെട്ട തമിഴ്നാട് സ്വദേശിനി മറിയാ ജോർജ് (62)നെ മർകസ് – ഐ സി എഫ് വെൽഫയർ ടീമിന്റെ സഹായത്തോടെ ജബൽ അലി ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തു.
റെസിഡൻസ് വിസ ഇല്ലാത്തവരെ ദുബൈയിൽ അടക്കം ചെയ്യാൻ കഴിയില്ലെന്ന നിയമം നിലവിലുണ്ട്. പരിഹാരം തേടി മകൾ സാമൂഹ്യ പ്രവർത്തകരോട് വിവരം പങ്കുവെക്കുകയും ദുബൈ മർകസ് ഓഫീസിൽ എത്തുകയായിരുന്നു. അവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി ഐ.സി.എഫ് വെൽഫയർ ടീമിന്റെ സഹായത്താൽ പ്രത്യേക പെർമിഷൻ എടുക്കുകയും മുഴുവൻ പേപ്പർ വർക്കുകളും ക്ലിയർ ചെയ്ത് വെള്ളിയാഴ്ച രാവിലെ ജബൽ അലി ചർച്ച് സെമിത്തേരിയിൽ മറവ് ചെയ്തു. മർകസ് പ്രവർത്തകരായ സാജിദ് അസ്‌ലമി, നസീർ ചൊക്ലി, സനീർ വർക്കല, ഷംസീർ ചൊക്ലി എന്നിവരാണ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മർകസ് ഐ.സി. എഫ് പ്രവർത്തകരുടെ ആത്മാർത്ഥമായ ഇടപെടലിൽ അവരുടെ കുടുംബവും പള്ളിയിലെ ഫാദർ മൈക്കിൾ കാർഡോസും കൃതജ്ഞത രേഖപ്പെടുത്തി. തന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ പുരോഹിത പ്രവർത്തിക്കിടയിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് ഫാദർ മൈക്കിൾ കാർഡോസ് പറഞ്ഞു.

Subscribe to my YouTube Channel

SHARE THE NEWS