വായനാ ശീലം വര്‍ധിപ്പിക്കണം: വി.പി.എം ഫൈസി വില്യാപ്പള്ളി

0
539

കോഴിക്കോട്‌: തിരുനബിക്ക്‌ അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച പ്രഥമസന്ദേശം വായിക്കാനുള്ള നിര്‍ദ്ദേശമായത്‌ വായനയുടെ പ്രധാന്യവും അനിവാര്യതയും വ്യക്തമാക്കുന്നുണ്ടെന്നും ദീനീപ്രബോധകര്‍ വായനാശീലം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ വി.പി.എം വില്യാപ്പള്ളി. വായിച്ചു വളര്‍ന്നാല്‍ ഉയരങ്ങളിലെത്താനും സമൂഹത്തെ സമുദ്ധരിക്കാനും സാധിക്കുമെന്നും അതിനുതകുന്ന സംരംഭങ്ങള്‍ പ്രോത്സാഹനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ്‌ ഇഹ്‌യാഉസ്സുന്ന ലൈബ്രറിയുടെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ്‌ സയ്യിദ്‌ ഉവൈസ്‌ അസ്സഖാഫ്‌ അധ്യക്ഷം വഹിച്ചു. പി.ടി മുഹമ്മദ്‌, അബ്ദുല്‍ ജലീല്‍ ആറുവാള്‍, ഉവൈസുല്‍ ഖര്‍നി ആശംസിച്ചു. സിദ്ദീഖ്‌ പറമ്പില്‍ സ്വാഗതവും ശൗക്കത്തലി കുറുകത്താണി നന്ദിയും പറഞ്ഞു.