മെഡിക്കല്‍ കോളജില്‍ സേവനത്തിറങ്ങിയ മര്‍കസ് വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
563
മര്‍കസ് ഐ.ടി.ഐയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ സേവനങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രൊഫ കെ.വി ഉമറുല്‍ ഫാറൂഖ് കൈമാറുന്നു

കുന്നമംഗലം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ തകരാറിലായ ഉപകരണങ്ങള്‍ സൗജന്യമായി പ്രവര്‍ത്തനക്ഷമമാക്കിയ മര്‍കസ് ഐ.ടി.ഐ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എയര്‍ക്കണ്ടീഷന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളാണ് മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്ത് മര്‍കസ് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ സര്‍വ്വീസ് ചെയ്ത് നല്‍കിയത്. മര്‍കസ് അക്കാദമിക് പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ. കെ.വി ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം സേവനവും നടത്തുന്നത് നല്ല മനസ്സിന്റെ ലക്ഷണമാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മര്‍കസ് അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് അനുമോദന പ്രഭാഷണം നടത്തി. മെഡിക്കല്‍ കോളജ് സൂപ്പര്‍വൈസര്‍ സജ്ജാദ് മുഖ്യാതിഥിയായിരുന്നു. ഐ.ടി.ഐ മാനേജര്‍ മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുറഹ്മാന്‍ കുട്ടി, ജ്യോതിഷ് സി.കെ, ചന്ദ്രന്‍ പി, ഐറിഷ് പ്രസംഗിച്ചു.