പ്രബോധിതരുടെ മനസ്സറിയുന്ന പ്രഭാഷകരുണ്ടാവണം: കാന്തപുരം

0
520

കുന്നമംഗലം: പ്രബോധനരംഗത്ത്‌ പ്രഭാഷണത്തിന്റെ പങ്ക്‌ അതിദ്വീയമാണെന്നും പ്രഭാഷകര്‍ പ്രബോധിതരുടെ മനസ്സറിഞ്ഞുള്ളതും ലളിതവുമായ ഭാഷയും ശൈലിയും സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത്തരം കഴിവുകള്‍ ആര്‍ജ്ജിക്കാനുതകുന്ന മത്സരങ്ങളും സംവാദങ്ങളും പ്രോത്സാഹജനകമാണ്‌. ഈ രംഗത്ത്‌ വിദ്യാര്‍ത്ഥികള്‍ തല്‍പരരാവണമെന്നും അദ്ദേഹം പറഞ്ഞു.മര്‍കസ്‌ ജൂനിയര്‍ ശരീഅത്ത്‌ കോളേജ്‌ സംഘടിപ്പിച്ച ദ്വിദിന ഫെസ്റ്റിന്റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി.പി.എം ഫൈസി അധ്യക്ഷം വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഉനൈസ്‌ കല്‍പകഞ്ചേരി, കുട്ടി നടുവട്ടം, കെ.എം ബഷീര്‍ സഖാഫി അനുമോദന പ്രഭാഷണം നടത്തി. കെ.കെ മുഹമ്മദ്‌ മുസ്‌ലിയാര്‍, ഉബൈദ്‌ സഖാഫി, അമീര്‍ ഹസന്‍ സംബന്ധിച്ചു.
മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ നഹ്‌ള, ഥഫ്‌റ ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫികള്‍ യഥാക്രമം വി.പി.എം വില്യാപള്ളിയും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും സമ്മാനിച്ചു. അബ്ദുല്‍ ബാസ്വിഥ്‌ നന്ദി പറഞ്ഞു.