വ്യത്യസ്തമായി കാശ്മീരി വിദ്യാര്‍ത്ഥികളുടെ നബിദിന റാലി

0
485

കാരന്തൂര്‍: മര്‍കസ് കാശ്മീരി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കുന്നമംഗലം മുതല്‍ കാരന്തൂര്‍ വരെ നടത്തിയ നബിദിന റാലി വര്‍ണാഭമായി. ഉറുദു ഗാനങ്ങളും പ്രകീര്‍ത്തന ഗീതങ്ങളും ആലപിച്ച് കാശ്മീരി വേഷത്തില്‍ ഇരുനൂറിലികം വിദ്യാര്‍ത്ഥികള്‍ നബിദിന റാലി നടത്തിയത് കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത അനുഭവം പകര്‍ന്നു. 2004മുതല്‍ ആരംഭിച്ച മര്‍കസ് കാശ്മീരി ഹോമിന്റെ നേതൃത്വത്തില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഓരോ വര്‍ഷവും സംഘടിപ്പിച്ചു വരുന്നു. വിവിധ സ്ഥലങ്ങളില്‍ മധുര പലഹാരങ്ങളും നല്‍കി നാട്ടുകാര്‍ മീലാദ് റാലിയെ സ്വീകരിച്ചു. നബിദിന റാലിക്ക് സി.പി സാദിഖ് നൂറാനി, ഷഹസാദ് നൂറാനി, ഇ.കെ അബ്ദുറഹ്മാന്‍ മിസ്ബാഹി, ഷാഹിദ് സഖാഫി നേതൃത്വം നല്‍കി.