സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി നോളജ് സിറ്റി

0
2787
DCIM100MEDIADJI_0035.JPG
SHARE THE NEWS

കൈതപ്പൊയില്‍: നിര്‍മാണം പൂര്‍ത്തീകരണത്തിലെത്തിയ മര്‍കസ് നോളജ് സിറ്റി സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാകുന്നു. ദിനംപ്രതി ആയിരങ്ങളാണ് സന്ദര്‍ശനത്തിനായി ഇവിടെയെത്തുന്നത്. അതിഥികളെ സ്വീകരിക്കാനായി ഇസ്തിഖ്ബാല്‍ സെന്ററും നോളജ് സിറ്റി വില്ലേജില്‍ ഒരുങ്ങുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക, വാണിജ്യ സംരംഭങ്ങളെയും പരിചയപ്പെടുത്താന്‍ പ്രത്യേകം ഗൈഡുമാരും ഒരുങ്ങിക്കഴിഞ്ഞു. വില്ലേജ് മിനിയേച്ചറിന്റെയും ത്രീഡി പ്രസന്റേഷന്റെയും സഹായത്തോടെയാണ് ഇവര്‍ സംരംഭങ്ങളെ പരിചയപ്പെടുത്തുക.

വയനാടന്‍ മലനിരകളുടെ വലയത്തില്‍ ആകര്‍ഷകമായ നിര്‍മാണ ചാരുതയോടെയാണ് അത്യാധുനിക സൗക്യങ്ങള്‍ ഉള്‍കൊള്ളിച്ച് വിവിധ സംരംഭങ്ങള്‍ക്കായുള്ള സമുച്ചയങ്ങള്‍ പണിതിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്ര, സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര സ്മാരകമാണ് നഗരിയുടെ കേന്ദ്രസ്ഥാനത്തെ കള്‍ച്ചറല്‍ സെന്റര്‍, ലോകത്ത് പ്രചാരം നേടിയ 6 വാസ്തുരീതികളുടെ സമന്വയം കൂടിയാണ് ഉദ്ഘാടനത്തോടടുക്കുന്ന കള്‍ച്ചറല്‍ സെന്റര്‍, പൈതൃക മ്യൂസിയം, ഗവേഷണ കേന്ദ്രം, ലൈബ്രറി, സ്പിരിച്ച്വല്‍ എന്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ഇവന്റ് സെന്റര്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. പശ്ചിമേഷ്യന്‍ മാതൃകയിലുള്ള വാണിജ്യകേന്ദ്രം സൂക്ക് ആണ് മറ്റൊന്ന്.

കൂടാതെ, കേരളത്തിലെ ആദ്യത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത യുനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ്, ഗ്ലോബല്‍ സ്‌കൂള്‍, 50,000 അടി വിസ്തൃതമായ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍, വിറാസ് സ്‌കൂള്‍ ഓഫ് ഇസ്ലാമിക് തിയോളജി, ഫെസ് ഇന്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഇംതിബിഷ്‌ വെല്‍നസ് സെന്റര്‍, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടെ പൂര്‍ണ സുരക്ഷിതമായ ക്വീന്‍സ് ലാന്‍ഡ്, കാര്‍ഷിക മൃഗ പരിപാലന മേഖലയെ ആധുനിക ശാത്രീയ സംവിധാനത്തില്‍ മികച്ച ഉല്‍പാദനം ലക്ഷ്യമാക്കി 20 ഏക്കര്‍ ഫാമില്‍ പരിരക്ഷിക്കുന്ന മസ്‌റ, ആയിരത്തോളം കുടുംബങ്ങളെ ഉള്‍കൊള്ളുന്ന പാര്‍പ്പിട സമുച്ചയം തുടങ്ങിയ വിവിധ പദ്ധതികളുടെ സംയോജനമാണ് നോളജ് സിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മുന്‍കുട്ടി വിളിക്കാം: +91 6235 600 600, +91 6235 998 805


SHARE THE NEWS