മര്‍കസ് ലോ കോളേജിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
742

താമരശ്ശേരി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജിലെ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി, ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ളവര്‍ ജൂലൈ 31നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ: അഞ്ജു എന്‍ പിള്ള അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0495 2234777
വെബ്‌സൈറ്റ് അഡ്രസ്: www.markazlawcollege.com