മസ്‌ജിദ്‌ അലയന്‍സ്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു

0
466

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലാതല പള്ളി ഭാരവാഹികളുടെയും ഖത്തീബ്‌, ഇമാമുമാരുടെയും കോണ്‍ഫറന്‍സില്‍ മര്‍കസ്‌ റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്നു. മഹല്ല്‌ നടത്തിപ്പിന്റെ നിയമാവലികള്‍ സംബന്ധിച്ച്‌ ചര്‍ച്ചകളും ക്ലാസുകളും നടന്നു. സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി ഉദ്‌ഘാടനം ചെയ്‌തു. സി. മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ലും നിയമാവലികളും എന്ന വിഷയത്തില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ്‌ ശുഐബ്‌ ക്ലാസെടുത്തു. പി.ടി.സി മുഹമ്മദലി മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മജീദ്‌ കക്കാട്‌, എ.കെ അബ്ദുല്‍ ഹമീദ്‌, അബ്ദുല്ലത്തീഫ്‌ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, സയ്യിദ്‌ മുഹമ്മദലി ബാഫഖി എന്നിവര്‍ പ്രസംഗിച്ചു. ഉബൈദുല്ല സഖാഫി സ്വാഗതവും വി.എം അബ്ദുറഷീദ്‌ സഖാഫി നന്ദിയും പറഞ്ഞു.