മൗലിദ് മഹാസംഗമം വ്യാഴം പുലർച്ചെ മുതൽ മർകസിൽ

0
378
SHARE THE NEWS

കോഴിക്കോട്: തിരുനബി (സ്വ)-യുടെ ജന്മദിനമായ റബീഉൽ അവ്വൽ പന്ത്രണ്ട് വ്യാഴാഴ്ച പുലർച്ചെ 4 മണി മുതൽ മർകസിൽ മൗലിദ് മഹാസംഗമം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഓൺലൈനിൽ നടക്കുന്ന ചടങ്ങുകൾ രാവിലെ 9 മണി വരെ നീണ്ടു നിൽക്കും.

കാന്തപുരം ഉസ്താദ് രചിച്ച റൗളുൽ മൗറൂദ്, പ്രശസ്തമായ മൻഖൂസ്, ശറഫൽ അനാം മൗലിദുകൾ, അന്താരാഷ്ട്ര ഖ്യാതിയുള്ള ബർസൻജി മൗലിദ് എന്നിവ ചടങ്ങിൽ പാരായണം ചെയ്യും. അതോടൊപ്പം ഖസീദതുൽ ബുർദ, അറബി, ഉറുദു, മലയാളം ഭാഷകളിൽ രചിക്കപ്പെട്ട പ്രവാചക പ്രകീർത്തനങ്ങൾ എന്നിവ കേരളത്തിലെ പ്രശസ്ത മദിഹീങ്ങളുടെ നേതൃത്വത്തിൽ ആലപിക്കും.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ ആമുഖ പ്രാർത്ഥന നടത്തും. മർകസ് വൈസ് പ്രസിഡന്റ്  കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ, മർകസ് ജനറൽ മാനേജർ  സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി വിവിധ പങ്കെടുക്കും. മർകസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പരിപാടികൾ തത്സമയ സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക്: 9072 500 406


SHARE THE NEWS