കാന്തപുരത്തിനെതിരെ വ്യാജവാര്‍ത്ത: ചാനലിനെതിരെ മര്‍കസ്‌ മീഡിയ വക്കീല്‍ നോട്ടീസ്‌ അയച്ചു

0
444
SHARE THE NEWS

കോഴിക്കോട്‌ : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെപ്പറ്റി വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്‌ത മണ്ണാര്‍ക്കാട്‌ കേന്ദ്രമായ എ.സി.എന്‍ ന്യൂസിന്‌ മര്‍കസ്‌ മീഡിയ വക്കീല്‍ നോട്ടീസ്‌ അയച്ചു. ചാനല്‍ എഡിറ്റര്‍, വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെയാണ്‌ കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം.മുഹമ്മദ്‌ ശുഐബ്‌ മുഖേന വക്കീല്‍ നോട്ടീസ്‌ അയച്ചത്‌. നോട്ടീസ്‌ ലഭിച്ച്‌ മൂന്ന്‌ ദിവസത്തിനകം വാര്‍ത്ത തിരുത്തുകയും നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്യാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്‌ഡ്‌ ന്യൂസ്‌ സ്വഭാവമുള്ള ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷനും നാഷണല്‍ ബ്രോഡ്‌കാസ്റ്റിംഗ്‌ കോര്‍പറേഷനും പരാതി നല്‍കുമെന്നും മര്‍കസ്‌ മീഡിയ ലീഗല്‍ ഡയറക്ടര്‍ അഡ്വ.സമദ്‌ പുലിക്കാട്‌ അറിയിച്ചു.


SHARE THE NEWS