മർകസിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ആന്റണി രാജു

0
796
SHARE THE NEWS

കോഴിക്കോട്: രാജ്യത്തുടനീളമുള്ള മർകസിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മർകസ് നോളജ് സിറ്റി രാജ്യത്തിനു തന്നെ അഭിമാനകരമായ പദ്ധതിയാണെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ആയിരക്കണക്കിന് അശരണർക്ക് ആശ്വാസമാകുകയും വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി ലക്ഷ്യമിടുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് നോളജ് സിറ്റിയിൽ നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കോംപ്ലക്സിൻറെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പൂർത്തീകരണത്തിനും സുഗമമായ പ്രവർത്തനത്തിനും എല്ലാവിധ ആശംസകളും അറിയിക്കുകയും പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നോളജ് സിറ്റിയിലെത്തുന്ന വാഹനങ്ങൾ പ്രധാന കവാടത്തിനു സമീപം തന്നെ പാർക് ചെയ്യാനുള്ള വിപുലമായ സംവിധാനമാണ് മൾട്ടി ലെവൽ പാർക്കിങ് കോംപ്ലക്സ്. സിറ്റിയെ പ്രകൃതി സൗഹൃദ പ്രദേശമാക്കുന്നതിന്റെ ഭാഗമായികൂടിയാണ് പാർക്കിങ്ങിന് പ്രത്യേക സൗകരം ഒരുക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ ഉള്ളിൽ പ്രവേശിക്കാതെ സുരക്ഷിതമായി പാർക്ക് ചെയ്യാനും സന്ദർശകർക്ക് ഇലക്ട്രിക് വാഹനങ്ങളിൽ സന്ദർശനം നടത്താനും അവസരമൊരുങ്ങും. ചടങ്ങിൽ മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീൻ ഹാജി, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ സലാം, സി.എ.ഒ അഡ്വ . തൻവീർ ഒമർ ആശംസയറിയിച്ചു.

 


 


SHARE THE NEWS