മർകസ് നിധി; തെക്കൻ ജില്ലകളിൽ ആവേശകരമായ മുന്നേറ്റം

0
349
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതി തെക്കൻ ജില്ലകളിൽ ആവേശകരമായി പുരോഗമിക്കുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ജില്ലാ തല സംഗമങ്ങൾ പൂർത്തീകരിച്ചു. വിവിധ സോണുകളിൽ പ്രവർത്തനം ഏകോപിപ്പിക്കാനായി വ്യക്തികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ കണ്ണനല്ലൂർ, കൊട്ടുകാട്, മൈലാപ്പൂര്, ഉമയനല്ലൂർ,യൂണിറ്റുകൾ ഒരു ലക്ഷം രൂപയെന്ന ടാർജറ്റ് പൂർത്തീകരിച്ചു. മറ്റുള്ള യൂണിറ്റുകളിൽ പ്രവർത്തനം സജീവമായി നടക്കുന്നു. ഇടുക്കി, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും വിവിധ യൂണിറ്റുകളിൽ ലക്‌ഷ്യം പൂർത്തീകരിച്ചു. മുസ്‌ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കമ്മറ്റികൾക്ക് കീഴിൽ സംയുക്തമായാണ് യൂണിറ്റുകളിൽ നിധി ശേഖരണം നടത്തുന്നത്.

ഇത് സംബന്ധമായി നടന്ന അവലോകന യോഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ദക്ഷിണ കേരളത്തിൽ ഈ മാസം തന്നെ യൂണിറ്റുകളിലെല്ലാം ടാർജറ്റ് പൂർത്തീകരിക്കുമെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു.


SHARE THE NEWS